ശബരിമല ഉത്സവത്തിന് കൊടിയേറി

sabarimala

ശബരിമല ഉത്സവത്തിന് കൊടിയേറി. ഇതോടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉൽസവത്തിനും തുടക്കമായി. രാവിലെ 7.30 ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്.
ആറാട്ട് ഉത്സവത്തിനായി കൊടിയേറ്റുന്നതിനുള്ള കൊടിക്കൂറയും കയറും കൊല്ലം ശക്തികുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും വഴിപാടായി എത്തിച്ചിരുന്നു. കൊടിയേറ്റ് പൂജകൾക്ക്
ശേഷം ബിംബ ശുദ്ധി ക്രിയകളും ഇന്ന് നടക്കും. ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്ക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top