സിനദിൻ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകൻ

റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാനെ വീണ്ടും നിയമിച്ചു. റയൽ പരിശീലക സ്ഥാനം രാജിവെച്ച് 10 മാസം കഴിയുമ്പോളാണ് ക്ലബ്ബ് അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നത്. 2022 വരെ ക്ലബ്ബിൽ തുടരാമെന്നാണ് സിദാൻ റയൽ അധികൃതർക്ക് നൽകിയിരിക്കുന്ന ഉറപ്പ്.
‘ലോകത്തെ ഏറ്റവും നല്ല മാനേജർ ക്ലബ്ബിൽ തിരിച്ചെത്തി’ എന്നാണ് സിദാന്റെ പുനപ്രവേശത്തെ റയൽ പ്രസിഡന്റ് ഫ്‌ളോറന്റീന പെരസ് വിശേഷിപ്പിച്ചത്.
നിലവിലെ പരിശീലകനായ സാന്റിയാഗോ സോളാരി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിദാൻ മടങ്ങി എത്തിയിരിക്കുന്നത്. ചുമതലയേറ്റെടുത്ത് അഞ്ച് മാസം തികയുന്നതിന് മുമ്പ് തന്നെ സോളാരിയെ പുറത്താക്കുകയായിരുന്നു. റയലിന് തുടർച്ചയായ മൂന്നാം ചാപ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷം കഴിഞ്ഞ മെയ് ലാണ് സിദാൻ റയൽ മാഡ്രിഡ് വിടുന്നത്.
സീസണിൽ മോശം ഫോം തുടരുന്ന റയൽ ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 12 പോയന്റ് പിറകിലായി മൂന്നാം സ്ഥാനത്താണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here