ശബരിമല ഹര്‍ത്താല്‍; കെ പി ശശികല ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ നടപടി തുടങ്ങിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമല ഹര്‍ത്താല്‍ ആക്രമത്തില്‍ 13 ആര്‍എസ് എസ് നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ നടപടി തുടങ്ങിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കെ പി ശശികല, മുന്‍ ഡിജിപി ടി സെന്‍കുമാര്‍, കെ എസ് രാധാകൃഷണന്‍ ഉള്‍പ്പെടെ കേസെടുക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള, ആര്‍എസ്എസ് സംസ്ഥാന നേതാവ് പി ഇ ബി മേനോന്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്ത് നടപടി സ്വീകരിക്കും.
ജനുവരി 3ന് നടന്ന ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here