Advertisement

പെരിയ ഇരട്ടക്കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

March 13, 2019
1 minute Read

പെരിയ ഇരട്ടക്കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഏച്ചിലടുക്കം സ്വദേശി മുരളിയെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആരോപണ വിധേയനായ ​ഗം​ഗാധരന്റെ ഡ്രൈവറാണ് മുരളി. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

പെരിയ കൊലപാതകത്തിൽ അന്വേഷണ സംഘത്തെ പൊളിച്ചു പണിതതിന് ശേഷം ആദ്യമായാണ് ഒരാളെ കസ്റ്റഡിയിൽ എടുക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 4 ദിവസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘത്തെ കൂട്ടമായി സ്ഥലംമാറ്റിയത്. ക്രൈംബ്രാഞ്ച് സംഘത്തിലെ ഒരു DySP യെയും രണ്ട് സിഐമാരെയുമാണ് അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്. ഡിവൈഎസ്പി ഷാജു ജോസ് സിഐമാരായ സുനിൽ കുമാർ രമേശൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കേസന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ചിന്റെ 5 അംഗ സംഘത്തിൽ ഇനിയുള്ളത് ഡിവൈഎസ്പി പ്രദീപ് കുമാർ മാത്രമാണ്.

കേസിൽ മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ പീതാംബരനാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ മാസമാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top