പത്തനംതിട്ട പെരുന്തേനരുവി ഡാം സാമൂഹ്യവിരുദ്ധര്‍ തുറന്നു; വന്‍ സുരക്ഷാ വീഴ്ച

dam

പത്തനംതിട്ട പെരുന്തേനരുവി ഡാമില്‍ വന്‍ സുരക്ഷാ വീഴ്ച. ഡാമിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ തുറന്നു. ഇന്നലെ രാത്രിയാണ് സംഭവം. 20മിനുട്ടോളം നേരം വെള്ളം പുറത്തേക്ക് ഒഴുകി.  സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും തീയിട്ടു. കെഎസ്ഇബിയുടെ താത്കാലിക ജീവനക്കാരന്‍ എത്തിയാണ് ഷട്ടര്‍ അടച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ച രാത്രി പത്തരയോടാണ് സംഭവം. ഡാമിന്റെ ഷട്ടർ രാത്രിയിൽ സാമൂഹിക വിരുദ്ധർ തുറന്ന് വിടുക യായിരുന്നു. ഇരുപത് മിനിറ്റോളം വെള്ളം ശക്തിയായി പുറത്തേക്കൊഴുകി. തടയണ വരുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന കടത്ത് വള്ളം കത്തിക്കാനും ശ്രമം നടന്നു. വള്ളം മൂടിയിട്ടിരുന്ന പ്ലാസ്റ്റിക് കത്തുന്ന ഗന്ധമറിഞ്ഞ് പുറത്തുവന്ന സമീപ വാസികളാണ് വറ്റികിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടത്.തുടര്‍ന്ന് കെഎസ്ഇബിയിലെ രാത്രികാല ജീവനക്കാരെ വിവരം അറിയിക്കുകയും തടയണയുടെ ഷട്ടര്‍ അടയ്ക്കുകയായിരുന്നു.പ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയടിഞ്ഞ് തടയണയുടെ ആഴം കുറഞ്ഞിരുന്നു.തുടര്‍ന്ന് വൈദ്യുതോത്പാദനത്തിനും കുറവ് വരുത്തുകയും ചെയ്തു. ഇതിനിടെയാണ് സാമൂഹ്യ വിരുദ്ധർ വെള്ളം തുറന്നു വിട്ടത്. വിവരമറിഞ്ഞ് രാത്രിയില്‍ തന്നെ വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി.കെഎസ്ഇബി അധികൃതരുടെ പരാതി പ്രകാരം ഇന്നലെ രാവിലെ ജില്ലാ പൊലീസ് ചീഫിന്‍റെ പ്രത്യേക പൊലീസ് സ്ഥലം സന്ദര്‍ശിച്ചു.കെഎസ്ഇബി വിജിലന്‍സും സ്ഥലത്ത് പരിശോധന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top