ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുമായി ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജെനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി. മീററ്റിലെ ആനന്ദ് ആശുപത്രിയില്‍ വച്ചായിരുന്നു കൂടികാഴ്ച. ഭീം ആര്‍മിയുടെ ഹുങ്കാര്‍ റാലിക്കിടെ ദയൂബന്ദില്‍ വെച്ച് ചന്ദ്രശേഖറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹം ഇപ്പോള്‍ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പടിഞ്ഞാറന്‍ യുപിയിലെ സഹാറന്‍പൂര്‍ മേഖലയില്‍ സ്വാധീനമുള്ള ചന്ദ്രശേഖര്‍ ആസാദ് ദളിത് വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് നല്‍കിയ പിന്തുണ പിന്‍വലിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയുള്ള പ്രിയങ്കയുടെ കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും, ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് ഇതേപ്പറ്റി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top