Advertisement

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

March 13, 2019
Google News 1 minute Read
rahul gandhi declared as congress party president case against Rahul gandhi

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാഹുൽഗാന്ധി നിർവഹിക്കും. കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും രാഹുൽ ഗാന്ധി സന്ദർശിക്കും.

ഇന്ന് വൈകുന്നേരമാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തുക. തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വിമാനമാർഗം കൊച്ചിയിലേക്ക് പോകും. തൃശൂർ രാമ നിലയത്തിലാണ് ഇന്ന് തങ്ങുക.

നാളെ രാവിലെ 10ന് തൃപ്രയാറിൽ നടക്കുന്ന ഫിഷർമാൻ പാർലമെന്റിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഉച്ചയോടെ കണ്ണൂരിലെത്തുന്ന അദ്ദേഹം കൊല്ലപ്പെട്ട ഷുൈഹബിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ശേഷം കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റയും ശരത്ത് ലാലിന്റെയും വീടുകൾ സന്ദർശിക്കും.

Read Also : ‘സർജിക്കൽ സ്‌ട്രൈക്കിന് തെളിവ് വേണമത്രെ; പിതാവ് മുസ്ലിം, മാതാവ് ക്രിസ്ത്യാനി; രാഹുൽ ഗാന്ധി ഹിന്ദുവാണെന്നതിന് തെളിവ് എവിടെ?’ : കേന്ദ്രമന്ത്രി ആനന്ത് ഹെഗ്‌ഡെ (വിഡിയോ)

മലബാർ ജില്ലകളെ കേന്ദ്രീകരിച്ച് നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയുടെ ഉദ്ഘാടനവും രാഹുൽഗാന്ധി നിർവഹിക്കും. ജനമഹാറാലിയുടെ ഉദ്ഘാടനത്തോടെ കേരളത്തിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും.

കൊല്ലപ്പെട്ട സൈനികൻ വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനും രാഹുലിന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ വയനാട്ടിലെ മാവോയിസ്റ്റ് ഭീഷണി കാരണം സുരക്ഷാ ഏജൻസികളിൽ അനുമതി നിഷേധിക്കുകയായിരുന്നു. നാളെ വൈകുന്നേരം ഡൽഹിക്ക് മടങ്ങുന്ന രാഹുൽഗാന്ധി സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പൂർത്തിയാക്കി ഉടൻതന്നെ കേരളത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here