രാജ്ബബ്ബാര്‍ മൊറാദാബാദില്‍; കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

cog candidates

കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നു. യുപി പിസിസി അധ്യക്ഷന്‍ രാജ്ബബ്ബാര്‍ മൊറാദാബാദില്‍ നിന്ന് ജനവിധി തേടും.21പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പതിനാറ് സീറ്റുകളിലും മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളിലുമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മഹാരാഷ്ട്രയിലെ സോളാപൂരിലാണ് ജനവിധി തേടുക.

മാര്‍ച്ച് ഏഴിന് ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. സോണിയാ ഗാന്ധിയുടേയും രാഹുലിന്റേയും സ്ഥാനാര്‍ത്ഥിത്വം ആദ്യ ഘട്ട ലിസ്റ്റിലാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. സോണിയ റായ്ബറേലിയിലും രാഹുല്‍ അമേഠിയിലുമാണ് മത്സരിക്കുന്നത്.   15സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ പുറത്ത് വിട്ടത്. ഗുജറാത്തില്‍ നാലും യുപിയില്‍ പതിനൊന്നും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പാര്‍ട്ടി അംഗീകരിച്ചിരിക്കുന്നത്. സല്‍മാന്‍ ഖുര്‍ഷിദ് ഫറൂഖബാദില്‍ മത്സരിക്കും.

കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

ജിതിന്‍ പ്രസാദ ദൗരാഹ്രയിലും ആര്‍.പി.എന്‍.സിങ് കുശിനഗറിലും മൽസരിക്കും. കോണ്‍ഗ്രസിന് 15സീറ്റുകള്‍ നല്‍കാന്‍ ബിഎസ്പി തയ്യാറാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചിട്ടുണ്ട്. സഖ്യത്തിന് തയ്യാറായാല്‍ കോണ്‍ഗ്രസിന് 15സീറ്റുകള്‍ എസ്പിയും ബിഎസ്പിയും നല്‍കിയേക്കും. എസ്പി ഏഴ് സീറ്റുകളും, ബിഎസ്പി ആറ് സീറ്റുകളും വിട്ട് നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top