Advertisement

‘ഓൾ സെറ്റ്’; വയനാട്ടിൽ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി

November 12, 2024
Google News 2 minutes Read
wayanad

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളുമാണ് വിതരണം ചെയ്തത്.  7 കേന്ദ്രങ്ങളിലായി സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന പോളിങ് സാമഗ്രികൾ പുറത്തെടുത്ത് ഉദ്യോഗസ്ഥർക്ക് കൈമാറി. ഓരോ നിയോജക മണ്ഡലങ്ങൾക്കും വേണ്ടി സജ്ജീകരിച്ച ഡെസ്‌കുകൾ വഴിയായിരുന്നു വിതരണം.

1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കുന്നത്. മാനന്തവാടിയിൽ 173, സുല്‍ത്താന്‍ബത്തേരിയിൽ 218, കല്‍പ്പറ്റയിൽ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്.

Read Also: ‘ഉപതെരഞ്ഞെടുപ്പ് കാലത്ത് സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമം’, ചേലക്കരയില്‍ വര്‍ഗീയ ലഘുലേഖ പ്രചരിപ്പിച്ചതില്‍ പൊലീസ് കേസെടുത്തു

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചു. താത്കാലിക പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ബൂത്തുകളിലെത്താനുള്ള വാഹനസൗകര്യവുവും ലഭ്യമാക്കും. മേപ്പാടി -ചൂരല്‍മല പ്രദേശങ്ങളില്‍ സജ്ജീകരിച്ച 167, 168, 169 ബൂത്തുകളിലേക്കാണ് സൗജന്യ ബസ് സർവ്വീസ് ഉള്ളത്. പഴയ ലിസ്റ്റ് പ്രകാരം അട്ടമലയിൽ – 1068 ചൂരൽമലയിൽ – 1244 ,മുണ്ടകൈയ് – 1165 എന്നിങ്ങനെയാണ് വോട്ടർമാരുടെ കണക്ക് . ബൂത്തുകളിൽ കർശന ഹരിത പെരുമാറ്റ ചട്ടം നടപ്പാക്കിയിട്ടുണ്ട്. 14,71,742 വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്.

Story Highlights : Distribution of polling materials has been completed in Wayanad constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here