Advertisement

‘ഉപതെരഞ്ഞെടുപ്പ് കാലത്ത് സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമം’, ചേലക്കരയില്‍ വര്‍ഗീയ ലഘുലേഖ പ്രചരിപ്പിച്ചതില്‍ പൊലീസ് കേസെടുത്തു

November 12, 2024
Google News 2 minutes Read
chelakkara

ചേലക്കരയില്‍ വര്‍ഗീയ ലഘുലേഖ പ്രചരിപ്പിച്ചതില്‍ പൊലീസ് കേസെടുത്തു. ഉപതെരഞ്ഞെടുപ്പ് കാലത്ത് സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമമെന്നാണ് എഫ്‌ഐആര്‍. ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയുടെ പേരിലാണ് ലഘുലേഖ പ്രചരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് പ്രകാരമാണ് കേസ്. കോണ്‍ഗ്രസ് നേതാവ് ടി എം കൃഷ്ണന്‍ ആണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ മോര്‍ച്ചയുടെ നേതാക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ലഘുലേഖയുടെ ഉറവിടമടക്കം വെളിവാക്കുന്നതിന് വേണ്ടിയാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു ലഘുലേഖയിലൂടെ ആഹ്വാനം ചെയ്തത്. ക്രൈസ്തവ പ്രീണനം ലക്ഷ്യമിട്ട് ലഘുലേഖ ഇറക്കിയത്. തൃശൂര്‍ കാളിയാറോഡ് ചര്‍ച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളര്‍ച്ചയില്‍ കേരളത്തില്‍ ഏറ്റവും അധികം ദോഷം ചെയ്യുക ക്രൈസ്തവര്‍ക്കെന്ന് ലഘുലേഖയില്‍ പറയുന്നു.

ചേലക്കരയിലെ ക്രിസ്ത്യന്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് ലഘുലേഖ വിതരണം ചെയ്തത്. ഇടത്-വലത് മുന്നണികള്‍ ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്ന് ലഘുലേഖയില്‍ ആരോപണമുണ്ട്.. മുനമ്പം പ്രശ്‌നവും മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ നിസ്‌കാര മുറി വിവാദവും ലഘുലേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു. തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത ലഘുലേഖകള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലഘുലേഖയില്‍ ഉള്ളത് തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ വിഷയങ്ങളാണ് പരാമര്‍ശിക്കുന്നത്.

Story Highlights : Case has been registered by the police for spreading communal pamphlets in Chelakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here