ഫെയ്സ് ബുക്ക് നിശ്ചലം; പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ട്വീറ്റ്

facebook

ഇന്നലെ രാത്രി മുതൽ അനുഭവപ്പെടുന്ന ഫെയ്സ്ബുക്ക് സേവനങ്ങളിലെ തടസ്സം ഉടൻ പരിഹരിക്കുമെന്ന് ഫെയ്സ് ബുക്ക് അധികൃതർ. ട്വിറ്ററിലൂടെയൊണ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതലാണ് ഫെയ്സ് ബുക്ക് ഉപഭോക്താക്കൾക്ക് സേവനങ്ങളിൽ തടസ്സം നേരിട്ട് തുടങ്ങിയത്. ന്യൂസ് ഫീഡുകൾ ലഭിക്കുന്നതിനും, പോസ്റ്റ് ചെയ്യുന്നതിനും സാധിക്കുന്നില്ല. ഏതാണ്ട് 12മണിക്കൂറോളമായി ഇതാണ് നിലവിലെ സ്ഥിതി.

ഇൻസ്റ്റാഗ്രാം സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ലോഗിൻ ചെയ്യാൻ പറ്റാത്തവരും ഉണ്ട്. ലോഗിൻ ചെയ്താലും പോസ്റ്റ് ചെയ്യാനും സാധിക്കാത്ത സ്ഥിതിയാണ്. ലോകമെമ്പാടും ഉള്ള ഫെയ്സ് ബുക്ക് ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾ ഈ പ്രശ്നം നേരിടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top