മാതാവുമായി മകന് വഴിവിട്ട ബന്ധമെന്ന് സംശയം; പിതാവ് മകനെ വെട്ടിക്കൊന്നു

മാതാവുമായി മകന് വഴിവിട്ട ബന്ധം ഉണ്ടെന്ന് സംശയിച്ച് പിതാവ് മകനെ വെട്ടിക്കൊന്നു. ചെന്നൈയിലാണ് സംഭവം. രാമപുരം സെന്തമിൾ നഗറിലെ ശക്തിവേൽ എന്ന ആളാണ് 22കാരനായ മകൻ സതീഷിനെ വെട്ടിക്കൊന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ടൈപ്പിസ്റ്റായിരുന്നു സതീഷ്. വിഷാദ രോഗത്തിന് അടിമയായിരുന്നു ശക്തിവേലെന്നും ഭാര്യയുമായി നിരന്തരം വഴക്ക് ഉണ്ടാക്കുമായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. വഴക്കുണ്ടാക്കുന്പോഴെല്ലാം സതീഷ് അമ്മയെ പിന്തുണച്ച് എത്തുമായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ശക്തിവേലിന് സംശയം തോന്നിത്തുടങ്ങുന്നത്. ഇക്കാര്യം പറഞ്ഞ് മകനും അച്ഛനും വഴക്ക് ഉണ്ടാക്കുന്നതും പതിവായിരുന്നു.
സംഭവത്തിൽ റോയൽ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം നടന്ന ദിവസം ഇരുവരും രൂക്ഷമായ വാക്കേറ്റം ഉണ്ടായി ഇതിന് പിന്നാലെ വാക്കത്തി കൊണ്ടാണ് സതീഷിനെ ശക്തിവേൽ ആക്രമിച്ചത്. അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ശക്തിവേൽ ആക്രമണം തുടർന്നു. രക്തം വാർന്ന് കിടന്ന സതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here