കോട്ടയം സീറ്റ്; വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് മാണി വിഭാഗം

km mani

കോട്ടയം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗം. കോട്ടയം സീറ്റ് വച്ചു മാറില്ലെന്നും കോട്ടയം കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നും മാണി വിഭാഗം നേതാക്കൾ.  കോട്ടയം പിടിച്ചെടുക്കാൻ ചില കോൺഗ്രസ് നേതാക്കൾ പി ജെ ജോസഫിനെ ഉപയോഗിക്കുകയാണെന്നും  ഹൈക്കമാൻഡിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മാണി വിഭാഗം നേതാക്കൾ പറയുന്നു.

ReadAlso: കോട്ടയം സീറ്റ്; കോൺഗ്രസിൽ അതൃപ്തി, കടുത്ത നിലപാട് എടുത്തേക്കും

അതേസയമയം നാളെ വൈകീട്ടോടെ അനിശ്ചിതത്വത്തിൽ തീരുമാനം ആകുമെന്ന് പിജെ ജോസഫ് അൽപം മുമ്പ് പ്രതികരിച്ചിരുന്നു. ശുഭാപ്തി വിശ്വാസത്തിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോട്ടയത്തെ സീറ്റ് സർക്കത്തിൽ കോൺഗ്രസ് കടുത്ത അതൃപ്തിയിലാണ്. ഹൈക്കമാന്റും അതൃപതി രേഖപ്പെടുത്തിയിട്ടുണ്ട്. സീറ്റ് തർക്കം തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ. ഇടുക്കി, പത്തനംതിട്ട അടക്കമുള്ള മറ്റ് മണ്ഡലങ്ങളിലെ വോട്ടുകളേയും ഇത് ബാധിക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. മാണിയോട് സ്ഥാനാർത്ഥിയെ മാറ്റാൻ ആവശ്യപ്പെട്ടാൽ അത് കൂടുതൽ സങ്കീർണ്ണമാകുമെന്നതിനാൽ വളരെ കരുതലോടെയാണ് നേതാക്കളുടെ നീക്കം. യുഡിഎഫിന് കോട്ടം ഉണ്ടാകാത്ത രീതിൽ പ്രശ്നം പരിഹരിക്കാനാണ് നീക്കം എന്നും സൂചനയുണ്ട്.  കേരള കോൺഗ്രസിനോട് മൃദുസമീപനം വേണ്ടെന്ന് കോൺഗ്രസിൽ ഒരുവിഭാഗം വിശദമാക്കിയിട്ടുണ്ട്. അതേസമയം മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കൾ രാഹുലിനെ അറിയിച്ചുവെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് തർക്കത്തെക്കുറിച്ച് രാഹുൽ ഗാന്ധി നേതാക്കളിൽ നിന്നും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. മുല്ലപ്പള്ളിയും, ഉമ്മൻചാണ്ടിയും, കെസി വേണുഗോപാലും മത്സര രംഗത്ത് വേണമെന്നാണ് രാഹുലിന്റെ നിലപാട്. എന്നാൽ സ്ഥാനാർത്ഥിയാകില്ലെന്ന് നേതാക്കൾ വീണ്ടും വ്യക്തമാക്കിയെന്നാണ് സൂചന.

ReadAlso: കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി

ജോസഫിനെ വെട്ടി മാണിവിഭാഗം, ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top