Advertisement

കോണ്‍ഗ്രസ് ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സി; ടോം വടക്കന്‍ പോയതില്‍ ആശ്ചര്യമില്ലെന്ന് പിണറായി വിജയന്‍

March 14, 2019
Google News 0 minutes Read
pinarayi vijayan

കോണ്‍ഗ്രസ് ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടോം വടക്കന്‍ ബിജെപിയിലേക്ക് പോയതില്‍ ആശ്ചര്യപ്പെടേണ്ടതില്ല.ഇനിയും കൂടുതല്‍ നേതാക്കള്‍ പോകാനാണ് സാധ്യത. രാജ്യത്ത് പലയിടത്തും കോണ്‍ഗ്രസിന്റെ ജനപ്രതിനിധികടക്കം ബിജെപിയിലേക്ക് പോവുകയാണ്. ജനങ്ങള്‍ ഇത് മനസിലാക്കി പ്രതികരിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ടോം വടക്കന്റെ ബിജെപി പ്രവേശനം സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ഉച്ചയോടെയാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു ടോം വടക്കന്റെ ബിജെപി പ്രവേശനം. അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് ടോം വടക്കന്‍ ഉന്നയിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നല്‍കിയ തിരിച്ചടി ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടാണ് മുന്നണി വിടുന്നതിന് കാരണമെന്ന് ടോം വടക്കന്‍ പറഞ്ഞിരുന്നു.കോണ്‍ഗ്രസിന്റെ നിലപാട് നിരാശാജനകമായിരുന്നുവെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചു. താന്‍ പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി 15 വര്‍ഷം തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമിത് ഷാ തന്നെ വിശ്വസിച്ചതിനും പാര്‍ട്ടി അംഗത്വം നല്‍കിയതിനും നന്ദിയുണ്ടെന്നും ടോം വടക്കന്‍ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here