അപകീര്‍ത്തികരമായ പരാമര്‍ശം; പി എസ് ശ്രീധരന്‍പിള്ളക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ശശി തരൂര്‍

വ്യക്തി ജീവിതത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശശി തരൂര്‍ എം പി. ഇത് സംബന്ധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ശശി തരൂരിനെതിരെ ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും  ചോദിക്കുന്നതെന്നും ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണ്. അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു അവര്‍. കേസ് നിയമോപദേശത്തിനായി തന്റെ അടുക്കല്‍ വന്നിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top