കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസ്

കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസ്. ഹൈബി ഈടൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നുണ്ട്. സഹായം നൽകാമെന്നാരോപിച്ച് പീഡിപ്പിച്ചെന്ന് സരിതാ നായർ നൽകിയ പരാതിയിലാണ് കേസ്.
Read Also : ടോം വടക്കൻ കേരളത്തിൽ സ്ഥാനാർത്ഥിയായേക്കും
ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചു. നേരത്തെയുള്ള ആരോപണങ്ങളുടെ തുടർച്ച തന്നെയാണ് കേസ്.
സോളാർ വ്യവസായം തുടങ്ങുന്നതിന് ജനപ്രതിനിധികൾ ന്നെ നിലയിൽ സഹായ വാഗ്ദാനം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുകയുമായിരുന്നുവെന്ന് സരിത പറയുന്നു. നേരത്തെ നൽകിയ പീഡന പരാതിയിൽ സാഹചര്യ തെളിവുകളും മറ്റും ചൂണ്ടിക്കാണിച്ച് മുമ്പുണ്ടായിരുന്ന പരാതികൾ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നിലവിൽ ഹൈബി ഈഡനടക്കമുള്ള ജനപ്രതിനിധികൾക്കെതിരെ കേസ് നൽകിയിരിക്കുന്നത്.
2013ലാണ് സോളാർ കേസ്. ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന കമ്പനിയുടെ പേരിൽ വ്യവസായിയെ പരിചയപ്പെട്ട ഇരുവരും സോളാർ പാനലും കാറ്റാടി യന്ത്രവും സ്ഥാപിച്ച് വിതരണാവകാശം നൽകാമെന്ന് കാണിച്ച് വ്യവസായിയെ പറ്റിക്കുകയായിരുന്നു. 1.05കോടിയാണ് ഇരുവരും തട്ടിയെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here