ഇന്നലെ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍

ബുധനാഴ്ച നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍. കോഴിക്കോട് കായണ്ണ ജി എച്ച് എസ് എസില്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് വഴിയരികില്‍ കണ്ടെത്തിയത്. തപാല്‍ വഴി അയക്കാന്‍ സ്‌കൂള്‍ അധികൃതര്‍ കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ നിന്നും വീണുപോയതാണെന്നു കരുതുന്നു.
മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് വീണുപോയത്. ഇന്നലെ വൈകീട്ട് 3.30 നാണ് പരീക്ഷ കഴിഞ്ഞത്. തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ തപാല്‍ വഴി അയക്കാന്‍ ഓഫീസ് അറ്റന്‍ഡന്റ് സിബി ബൈക്കില്‍ പുറപ്പെട്ടു. ഇതിനിടെ കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലില്‍ ഉത്തരക്കടലാസുകള്‍ വീണുപോകുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടയാള്‍ ഫോണ്‍ വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിക്കുകയുമായിരുന്നു.
55 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പരീക്ഷയെഴുതിയത്. സംഭവത്തിന് പിന്നാലെ സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ കെ സുരേഷ് പരീക്ഷാ ജോലികളില്‍ നിന്നും നീക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here