കരമന കൊലപാതകം; ആറ് പേർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം കരമനയിലെ അനന്തു കൊലപാതകത്തിൽ ഉൾപ്പെട്ട ആറ് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ് ഇവർ. അനീഷ്, വിഷ്ണു ,ഹരി, വിനീത് ,അഖിൽ ,കുഞ്ഞുവാവ എന്നിവരാണ് അറസ്റ്റിലായത്. പൂവാറിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട 13 പ്രതികളിൽ 11 പേരും അറസ്റ്റിലായി. ഇനി പിടിയിലാകാനുള്ള രണ്ട് പേർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചെന്നൈയിലും തിരുവനന്തപുരത്തുമാണ് ഇവർക്കായി തെരച്ചിൽ നടത്തുന്നത്. കേസിൽ പങ്കാളികളായവർക്കെല്ലാം ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച കൃത്യമായ തെളിവുകൾ പോലീസിന്റെ കൈവശമുണ്ട്. പിടിയിലായവരിൽ ചിലർ ഇത് പോലീസിനോട് സമ്മതിച്ചെന്നും സൂചനയുണ്ട്. എല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഇവരെല്ലാം ലഹരി അടിമകളായിരുന്നുവെന്നും പോലീസ് പറയുന്നു.
ReadAlso: കരമന കൊലപാതകം; അനന്ദുവിന്റെ കൈ ഞരമ്പുകൾ മുറിച്ച ശേഷം രക്തം വാർന്ന് പോകുന്നത് പ്രതികൾ നോക്കി നിന്നു
അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ സഞ്ജയ് ഗുരുദിൻ അറിയിച്ചു. . ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായി ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ അടിപിടി കേസ് മാത്രമല്ല കൊലയ്ക്ക് പിന്നിലുള്ളതെന്നാണ് ഇപ്പോൾ പോലീസ് വ്യക്തമാക്കുന്നത്.
ReadAlso: കരമന കൊലപാതകം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രതികൾ സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. അനന്തുവിന്റെ കൈ ഞരമ്പുകൾ മുറിച്ച ശേഷം രക്തം വാർന്ന് പോകുന്നത് രണ്ടരമണിക്കൂറോളം നേരം പ്രതികൾ നോക്കി നിന്നു. സംഭവത്തിൽ പൊലീസ് ഇടപെടൽ വൈകിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
യുവാവിന്റെ ജീവനെടുത്തത് ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here