Advertisement

ന്യൂസിലന്‍ഡ് വെടിവെപ്പ്; ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്

March 15, 2019
Google News 0 minutes Read

ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളില്‍ ഇന്നുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒമ്പത് ഇന്ത്യന്‍ വംശജരെ കാണാതായാതയായി റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വെടിവെപ്പില്‍ ഇവര്‍ കൊല്ലപ്പെട്ടതായുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കാണാതായവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടു വരുകയാണെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂവെന്നും ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. അതേ സമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്കായി ന്യൂസീലാന്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് ഉച്ചയോടെ ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ മരിച്ചിരുന്നു. ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡിലെ ഒരു മോസ്‌ക്കിലുമായിരുന്നു വെടിവെപ്പ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ ഏതൊക്കെ രാജ്യത്തുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. ഓസ്‌ട്രേലിയന്‍ വംശജരായ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here