ജീവന്റെ വില ഓർമ്മിപ്പിച്ച് ആന്റ്

ANT

ഒരു ഫോൺ കോളിനിടെ റോഡിൽ ഇല്ലാതായി പോകുന്ന ജീവനുകളെ കുറിച്ച് ഓർമ്മിപ്പിച്ച് ഹ്രസ്വ ചിത്രം. ഫ്ളവേഴ്സ് അക്കാദമിയിലെ വിദ്യാർത്ഥികൾ ഒരുക്കിയ ആന്റ് എന്ന ഹ്രസ്വ ചിത്രമാണ് കാലിക പ്രാധാന്യമുള്ള വിഷയവുമായി എത്തിയിരിക്കുന്നത്.  ജീവൻ സമയത്തേക്കാൾ വിലപിടിച്ചതാണെന്ന് ഓർമ്മിപ്പിക്കുകയാണ് അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം.


മാസ്റ്റർ നോഹ, ബാജിയോ ജോർജ്ജ്, ക്രിസ്റ്റീന ചെറിയാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിക്കുന്നത്. കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ നടത്തുന്ന ചടങ്ങിലേക്ക് വരാൻ വൈകിയതിനെ തുടർന്ന് ഭാര്യ ഭർത്താവിനെ നിരന്തരം വിളിക്കുന്നതും. ബൈക്ക് യാത്രയ്ക്കിടെ എത്തിയ ഫോൺ കോൾ അറ്റന്റ് ചെയ്യവെ യുവാവ് അപകടത്തിൽപ്പെടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

നമ്മളിൽ പലരും ചെയ്യുന്നതാണിവ രണ്ടും.. ബൈക്കിൽ യാത്ര ചെയ്യവെ ഫോൺ അറ്റന്റ് ചെയ്യന്നതും, യാത്ര ചെയ്യുന്നവരെ വിളിക്കുന്നതും! ഒരു ജീവന്റെ വിലയാണ് കേവലം സെക്കന്റുകൾ നീളുന്ന ഫോൺകോളുകൾക്കും ആശങ്കൾക്കും എന്ന് തിരിച്ചറിയാൻ ഒരു ജീവൻ ബലി നൽകേണ്ടി വരുന്നെന്ന് മാത്രം.

അമർ ജ്യോത് ആണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ രാജിന്റേതാണ് രചന. ലിജിൻ രാജ് എഡിറ്റിംഗും, ഷിനു ക്യാമറയും നിർവഹിച്ചിരിക്കുന്നു. സംഗീത സംവിധായകൻ രഞ്ജിൻ രാജിന്റേതാണ് മ്യൂസിക്ക്. ക്രെഡിറ്റിസ്- അഭിറാം, ടൈറ്റിൽ- ഷോൺ, അരുൺ എസ് കോവാട്ട്.
പ്രൊഡക്ഷൻ- നീനു ജോൺ, ജൂലിയറ്റ് വിൽസൺ, ലീന ലൂക്കോസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top