സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ ഇനി സൗജന്യ വി ചാറ്റ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ലഭ്യമാകും

സൗദി എയര്‍ലൈന്‍സ് വിമാന സര്‍വീസുകളില്‍ ഇനി സൗജന്യമായി വി ചാറ്റ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ലഭ്യമാകും. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് സൗദിയ അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കിനി കുടുംബങ്ങളും കുട്ടുകാരുമായി യാത്രയില്‍ ബന്ധപ്പെടാനും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
ഇന്റര്‍നെറ്റ് സേവനമൊരുക്കിയ വിമാനങ്ങളില്‍ മറ്റ് സേവനങ്ങളും ലഭിക്കും. വിവിധ ക്ളാസുകളിലുള്ള യാത്രക്കാര്‍ക്കാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. ഇതോടെ യാത്രക്കാര്‍ക്ക് ആളുകളുമായി ബന്ധപ്പെടാന്‍ മെസഞ്ചര്‍ ഫെയ്സ് ബുക്ക്,ഐ മെസേജ്, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റ ഗ്രാം, വി ചാറ്റ് എന്നീ അഞ്ച് ആപ്പുകളൊരുക്കിയ ലോകത്തെ ഏക വിമാന കമ്പനിയാകും സൗദി എയര്‍ലൈന്‍സ്.. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് സൗദിയ അധികൃതര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here