പുറത്ത് പോകാൻ ഒരുക്കമല്ലെന്ന് സിസ്റ്റർ ലൂസി

സഭയിൽ നിന്ന് പുറത്ത് പോകാൻ ഒരുക്കമല്ലെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. സഭയിൽ നിന്നും പുറത്തുപോകാൻ ആവശ്യപ്പെട്ട് വന്ന നോട്ടീസിനുള്ള മറുപടിയായാണ് ഇക്കാര്യം സിസ്റ്റർ വ്യക്തമാക്കിയത്. പുറത്ത് പോയില്ലെങ്കിൽ പുറത്താക്കുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. സഭയിൽ നിന്ന് ഡിസ്മിസ് ആകാനും, സ്വയം പിരിഞ്ഞ് പോകാനും തയ്യാറല്ലെന്നാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ട്വന്റിഫോറിനോട് വ്യക്തമാക്കിയത്. സ്വയം പുറത്ത് പോണം,അതിനുളള സഹായങ്ങൾ ചെയ്ത് നൽകാമെന്നാണ് നോട്ടീസിൽ പറയുന്നത്.
Read Also: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ നോട്ടീസ്; സഭയിൽ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യം
കാനോൻ നിയമപ്രകാരം പാലിക്കേണ്ട നിയമങ്ങൾ പാലിച്ചില്ലെന്നാണ് നോട്ടീസിലുള്ളത്. ടെലിവിഷൻ ചർച്ചകളിൽ പങ്കെടുത്തെന്നത് പ്രധാന അപരാധമായും നോട്ടീസിൽ പറയുന്നുണ്ട്. അതേസമയം, ഫ്രാങ്കോക്കെതിരായ സമരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട പരാമർശമില്ല.
രണ്ട് മുന്നറിയിപ്പ് തന്നാൽ പുറത്താക്കാൻ അനുവാദമുണ്ടെന്നും അതിന് പകരമായി ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയാണ് എന്നാണ് നോട്ടീസിൽ ഉള്ളത്. സന്യാസം സ്വീകരിച്ച അത തീഷ്ണതയോടായാണ് താൻ പാവപ്പെട്ടവർക്കും ഒറ്റപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുന്നതെന്നാണ് താൻ മാർച്ച് 10ന് സഭയ്ക്ക് നൽകിയ മറുപടിയിൽ ഉള്ളത്. എന്നാൽ സഭ അതിനെ ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്. മറുപടിയിൽ തനിക്ക് എതിരെ ആരോപിച്ച ഓരോ കുറ്റങ്ങൾക്കും അക്കമിട്ടാണ് താൻ മറുപടി നൽകിയത്. അതിൽ സഭ സംതൃപ്തരല്ല. വേണമെങ്കിൽ സ്വയം പോകാം എന്നിട്ട് സുവിശേഷം അനുസരിച്ച് ജീവിക്കാം എന്നുമാണ് പറയുന്നത്. ഡിസ്മസ് ആകാനും സ്വയം പോകാനും താൻ തയ്യാറല്ല. സന്യാസം പൂർത്തിയാക്കണം അതിനുള്ള സ്വാതന്ത്ര്യം തനിക്ക് ഉണ്ടെന്നും സിസ്റ്റർ വ്യക്തമാക്കുന്നു,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here