പൊന്നാനിയിൽ വിടി രമ എൻഡിഎ സ്ഥാനാർത്ഥിയായേക്കും

പൊന്നാനിയിൽ വിടി രമ എൻഡിഎ സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ട്.
ബിജെപി സാധ്യത പട്ടിക നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പട്ടിക പ്രകാരം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കും. പട്ടികയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ പേരുമുണ്ട്. ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിക്കാനാണ് സാധ്യത. പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. ഓരോ മണ്ഡലത്തിലും 3 പേരുകൾ ഉണ്ട്. സംസ്ഥാന പ്രസിഡന്റുൾപ്പെടെയുള്ളവർ മത്സര രംഗത്തുണ്ടാകുമെന്ന് എംടി രമേശ് പറഞ്ഞു. മുതിർന്ന നേതാക്കൾ എല്ലാം പട്ടികയിലുണ്ട്.
സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ പി.സി തോമസ് തന്നെയാണ് കോട്ടയത്തെ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് കുമ്മനവും മത്സരിക്കും.
അതേസമയം, ഇന്നലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സി വി ആനന്ദബോസ് അറിയിച്ചിരുന്നു. കൊല്ലത്ത് ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നതിനിടെയാണ് ആനന്ദബോസിന്റെ പിന്മാറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here