തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

kottayam husband murdered wife

തിരുവനന്തപുരം ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്നു. ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ലഹരി മരുന്ന് മാഫിയ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടൻ തടയാൻ ചെന്നതായിരുന്നു.
ലഹരി മരുന്ന് മാഫിയ സംഘത്തിൽപെട്ട അർജുനാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം. ഉണ്ണിക്കണ്ണൻ, വിമൽ എന്നിവർക്കും കുത്തേറ്റു. സംഭവത്തിൽ പ്രതികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ അർജുന് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

Loading...
Top