ജഗതിയുടെ പിന്തുണ തേടി എ സമ്പത്ത്; ഇടത് സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനിറങ്ങുമെന്ന് ജാസി ഗിഫ്റ്റും സാബു മോനും

ആറ്റിങ്ങലിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നടന്‍ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ച് പിന്തുണ തേടി. തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റും നടന്‍ സാബുമോനും പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എ സമ്പത്ത് സിനിമ താരം ജഗതി ശ്രീകുമാറിനെ പേയാടുള്ള മകന്റെ വീട്ടിലെത്തിയാണ് കണ്ടത്. പതിനഞ്ചു മിനിറ്റോളം ജഗതിക്കൊപ്പം ചിലവഴിച്ച സമ്പത്ത് തെരഞ്ഞെടുപ്പിനു പിന്തുണ തേടി.
കുന്നുകുഴിയിലൊരുക്കുന്ന പൂന്തോട്ടം കാണാനെത്തിയ സി ദിവാകരനു സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റും, നടന്‍ സാബു മോനും പിന്തുണ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്ന് താരങ്ങള്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here