Advertisement

ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം തിരിച്ചടിയായി; നീരവ് മോദിയുടെ ട്വീറ്റിന് മറുപടി നൽകി വെട്ടിലായി ബിജെപി ഐടി സെൽ

March 16, 2019
6 minutes Read

ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം മേ ബി ചൗക്കിദാർ ട്വിറ്ററിൽ പാർട്ടിക്ക് തിരിച്ചടിയായി. ബിജെപി ഐടി സെല്ലിൻറെ ട്വീറ്റിന് മറുപടി നൽകിയാൽ നരേന്ദ്രമോദിയുടെ സന്ദേശം ലഭിക്കുന്ന തരത്തിലായിരുന്നു ട്വിറ്റ് ക്രമീകരിച്ചിരുന്നത്. പഞ്ചാപ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യം വിട്ട നീരവ് മോദി  എന്ന ട്വിറ്റർ അക്കൗണ്ടിലെ ട്വീറ്റിന്, ‘പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാൻ ഒപ്പം നിൽക്കുന്നതിൽ നന്ദി’ അറിയിച്ച് കൊണ്ട് നരേന്ദ്രമോദി അയച്ച സന്ദേശം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഐടി സെൽ ട്വീറ്റ് പിൻവലിച്ചു.

ചൗക്കിദാർ ചോർ ഹെ എന്ന കോൺഗ്രസ് പ്രചാരണത്തിന് മറുപടിയായാണ് ബി ജെ പി, മേ ബി ചൗക്കിദാർ അഥവ ഞാനും കാവൽക്കാരനാണ് എന്ന മുദ്രാവാക്യവുമായി രംഗത്ത് വന്നത്. ഇതിനായി ചിത്രീകരിച്ച വീഡിയോയും പുറത്ത് വിട്ടു. ട്വിറ്ററിൽ വലിയ പ്രചാരമാണ് മുദ്രാവാദ്യത്തിന് കിട്ടിത്. ട്വിറ്ററിലെ പ്രചാരണത്തിൽ പങ്കാളികളാകുന്നവർക്ക് നരേന്ദ്ര മോദിയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് നേരിട്ട് നന്ദി അറിയിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം. മേ ബി ചൗക്കിദാർ എന്ന ഹാഷ്ടാഗ് ട്വീററ് ചെയ്ത ധാരളം ആളുകൾക്ക് ഇത്തരത്തിൽ സന്ദേശമെത്തുകയും ചെയ്തു.

ഇതിനിടയിലാണ് നീരവ് മോദി ട്വീറ്റ് ചെയ്യുകയും മോദി മറുപടി നൽകുകയും ചെയ്യതത്. പ്രിയപ്പെട്ട നീരവ് താങ്കളുടെ പങ്കാളിത്തം ഞാനും കാവൽക്കാരനാണെന്ന ഈ മുന്നേറ്റത്തിന് ശക്തി പകരുമെന്നും ദാരിദ്രം, അഴിമതി, ഭീകരവാദം എന്നിവക്കെതിരെ ഒന്നിച്ച് പോരാടാമെന്നുമാണ് സന്ദേശം. ട്വിറ്ററിൽ സന്ദേശം വന്നതോടെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ട്രോളുകളുമായി രംഗത്ത് വന്നു. അബദ്ധം മനസ്സിലായതോടെ ബിജെപി ഐടി സെൽ ട്വീറ്റ് പിന്നീട് പിൻവലിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top