കരമന അനന്തു കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ

കരമന അനന്തു കൊലപാതകത്തിൽ ഒരു പ്രതി കൂടി പിടിയിലായി. വിപിനാണ് അറസ്റ്റിലായത്. ഗൂഢാലോചന കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ 13 പ്രതികൾ പിടിയിലായി.

ഇന്നലെ ആറ് പേർ പിടിയിലായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ് ഇവർ. അനീഷ്, വിഷ്ണു ,ഹരി, വിനീത് ,അഖിൽ ,കുഞ്ഞുവാവ എന്നിവരാണ് അറസ്റ്റിലായത്. പൂവാറിൽ നിന്നാണ് ഇവരെ പിടികൂടിയത്.

Read Also : കരമന കൊലപാതകം; ആറ് പേർ കൂടി അറസ്റ്റിൽ

കേസിൽ പങ്കാളികളായവർക്കെല്ലാം ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച കൃത്യമായ തെളിവുകൾ പോലീസിന്റെ കൈവശമുണ്ട്. പിടിയിലായവരിൽ ചിലർ ഇത് പോലീസിനോട് സമ്മതിച്ചെന്നും സൂചനയുണ്ട്. എല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഇവരെല്ലാം ലഹരി അടിമകളായിരുന്നുവെന്നും പോലീസ് പറയുന്നു.

പ്രതികൾ സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. അനന്തുവിന്റെ കൈ ഞരമ്പുകൾ മുറിച്ച ശേഷം രക്തം വാർന്ന് പോകുന്നത് രണ്ടരമണിക്കൂറോളം നേരം പ്രതികൾ നോക്കി നിന്നു. സംഭവത്തിൽ പൊലീസ് ഇടപെടൽ വൈകിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് നിർദേശവും നൽകിയിട്ടുണ്ട്.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More