യാത്രക്കാരുടെ എണ്ണത്തിൽ റോക്കോർഡിട്ട് സൗദി വിമാനത്താവളങ്ങൾ

യാത്രക്കാരുടെ എണ്ണത്തിൽ റോക്കോർഡിട്ട് സൗദി വിമാനത്താവളങ്ങൾ. കഴിഞ്ഞ വർഷം സൗദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണം ഒരു കോടിക്കടുത്ത് വരും. യാത്രക്കാരുടെ എണ്ണത്തിൽ ഇത് റെക്കോർഡ് ആണ്. ജിദ്ദ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്.

സൗദി വിമാനത്താവളങ്ങൾ വഴി ചരിത്രത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കടന്നുപോയ വർഷമായിരുന്നു 2018. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കു പ്രകാരം ഒമ്പത് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അറുപതിനായിരം യാത്രക്കാർ രാജ്യത്തെ ആഭ്യന്തര-രാജ്യാന്തര വിമാനത്താവളങ്ങൾ വഴി പറന്നു. 771,828 വിമാനങ്ങളാണ് കഴിഞ്ഞ വർഷം സർവീസ് നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം എട്ട് ശതമാനം വർധിച്ചു. 2017ൽ ഒമ്പത് കോടി ഇരുപത്തിനാല് ലക്ഷത്തി ഇരുപതിനായിരം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 2017നെ അപേക്ഷിച്ച്  4.1 ശതമാനം വർധിച്ചു. രാജ്യാന്തര വിമാനത്താവളങ്ങൾ വഴി മാത്രം കഴിഞ്ഞ വർഷം 7,41,893 വിമാനങ്ങളിലായി ഒമ്പത് കോടി എഴുപത്തിമൂന്ന് ലക്ഷം പേർ യാത്ര ചെയ്തു.

Read Also : സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ ഇനി സൗജന്യ വി ചാറ്റ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ലഭ്യമാകും

ആഭ്യന്തര വിമാനത്താവളങ്ങൾ വഴി 29,935 വിമാനങ്ങളിലായി ഇരുപത്തിയാറു ലക്ഷം പേർ യാത്ര ചെയ്തു. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ജിദ്ദ വിമാനത്താവളം വഴിയാണ്. മൂന്നു കോടി അമ്പത്തിയെട്ട് ലക്ഷം. റിയാദ് വിമാനത്താവളം വഴി രണ്ട് കോടി എഴുപത്തിയൊമ്പത് ലക്ഷവും ദമാം വിമാനത്താവളം വഴി ഒരുകോടി നാലു ലക്ഷവും പേർ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിമാനങ്ങൾ സൗദിയിൽ നിന്ന് പറന്നത് യു.എ.ഇ യിലേക്കാണ്.
ഈജിപ്ത്, പാകിസ്താൻ, ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട് മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top