തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ- ബിജെപി സീറ്റ് ധാരണയായി

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എഐഎഡിഎംകെ- ബിജെപി സീറ്റ് വിഭജനത്തില്‍ ധാരണയായി. 20 സീറ്റുകളില്‍ എഐഎഡിഎംകെ യും അഞ്ച് സീറ്റുകളില്‍ ബിജെപിയും മത്സരിക്കാനാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ ധാരണയായത്. സഖ്യത്തിലുള്ള മറ്റ് കക്ഷികളായ പിഎംകെ ഏഴ് സീറ്റുകളിലും ഡിഎംഡികെ നാല് സീറ്റുകളിലും മത്സരിക്കുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അറിയിച്ചു.
സൗത്ത് ചെന്നൈ, കാഞ്ചീപുരം, മധുര, തേനി,പൊള്ളാച്ചി, കരൂര്‍, ഈറോഡ് എന്നിവ ഉള്‍പ്പെടെ 20 മണ്ഡലങ്ങളിലാണ് എഐഎഡിഎംകെ മത്സരിക്കുക. കന്യാകുമാരി, ശിവഗംഗ, കോയമ്പത്തൂര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്.ധര്‍മ്മപുരി, വില്ലുപുരം, ആരക്കോണം, ചെന്നൈ സെന്‍ട്രല്‍, ഡിണ്ടിഗല്‍, ശ്രീപെരുമ്പത്തൂര്‍, കൂടല്ലൂര്‍ എന്നീ ഏഴ് മണ്ഡലങ്ങളിലാണ് പട്ടാളി മക്കള്‍ കക്ഷി മത്സരിക്കുക. വിരുതുനഗര്‍, കല്ലാകുറിച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ നോര്‍ത്ത് എന്നീ നാല് മണ്ഡലങ്ങളാണ് ഡിഎംഡികെയ്ക്ക് നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here