ബെംഗളൂരു എഫ്സി ചാമ്പ്യന്‍മാര്‍

isl

ബെംഗളൂരു എഫ്സി ചാമ്പ്യന്‍മാര്‍ ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ ഗോവയെ 1-0നാണ് തോല്‍പ്പിച്ചത്. രാഹുല്‍ ഭെക്കെയാണ് വിജയഗോള്‍ നേടിയത്. ഇത് ബെംഗളൂരുവിന്റെ ആദ്യ ഐഎസ്എല്‍ കിരീടമാണ്. എക്സ്ട്രാ ടൈമിന്റെ 27ാം മിനിട്ടിലാണ് വിജയഗോള്‍ പിറന്നത്.

ദിമാസ് എടുത്ത കോർണർ രാഹുൽ ഹെഡറിലൂടെ വലയില്‍ എത്തിക്കുകയായിരുന്നു. മത്സരത്തില്‍ എഫ്സി ഗോവയുടെ അഹമ്മദ് ജാഹൂ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ആദ്യ രണ്ട് പകുതിയിലും വാശിയേറിയ മത്സരം കാഴ്ചവച്ച ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ വല കുലുങ്ങിയല്ല. ഇതോടെയാണ് കളി എക്സ്ടാ ടൈമിലേക്ക് നീങ്ങിയത്. ഗോള്‍ നേടാന്‍ ആദ്യ രണ്ട് പകുതിയിലും അവസരങ്ങള്‍ ഏറെയായിരുന്നു. ബെംഗളൂരുവും ഗോവയും ഇത് രണ്ടാം തവണയാണ് ഐഎസ്എൽ ഫൈനൽ കളിക്കുന്നത്.കഴിഞ്ഞ സീസണില്‍ ഫൈനലിൽ ചെന്നൈയിൻ എഫ്സിയോടു ബെംഗളൂരു തോൽക്കുകയായിരുന്നു..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top