തൃശ്ശൂരില്‍ തുഷാർ; കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല, ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ

thushar

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനത്തില്‍ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നു. കെ സുരേന്ദ്രൻ മത്സരിക്കാൻ സാധ്യതയില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തൃശ്ശൂരില്‍ ബിഡിജെഎസ് മത്സരിക്കും. തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും സ്ഥാനാര്‍ത്ഥി. പത്തനംതിട്ട ശ്രീധരൻപിള്ളക്ക് സാധ്യതയുണ്ട്. എറണാകുളം ബി ജെ പി ക്കും കോഴിക്കോട് ബി ഡി ജെ എസിനും നല്‍കാന്‍ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമായെന്നാണ് സൂചന.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഡല്‍ഹിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറങ്ങും. മത്സര രംഗത്ത് ഇറങ്ങുകയാണെങ്കില്‍ ഉപാധികളോടെയാവും തുഷാര്‍ മത്സരിക്കുക.തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം നൽകിയ സാധ്യതപട്ടികയ്ക്ക് ഇന്നലെ ദേശീയ നേതൃത്വം മാറ്റങ്ങൾ നിർദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ ചര്‍ച്ച ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top