ദുബായില്‍ ശക്തമായ മഴ

rain at dubai

ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദുബായിലും ഷാർജയിലും ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു. ദൂര കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസും ആർ ടി എ യും മുന്നറിയിപ്പു നൽകി. മേഘാവൃതമായ അന്തരീക്ഷം വരും ദിവസങ്ങൾ കൂടി തുടരുമെന്ന് എൻ സി എം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top