രണ്ടാമത് ബ്ലാസ്റ്റേഴ്സ് സോക്കര്‍ ലീഗ് ഈ മാസം 22ന് ജിദ്ദയില്‍

giddeh

ജിദ്ദയിലെ ബ്ലാസ്റ്റേഴ്സ് എഫ്.സി സംഘടിപ്പിക്കുന്ന രണ്ടാമത് ബ്ലാസ്റ്റേഴ്സ് സോക്കര്‍ ലീഗ് ഈ മാസം ഇരുപത്തി രണ്ടിന് ആരംഭിക്കും. ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് ഹിലാല്‍ ശ്യാം സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുക. വിവിധ ഡിവിഷനുകളിലായി പതിനാല് ഫുട്ബാള്‍ ക്ലബ്ബുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഇതിനു പുറമേ ചെറിയ കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരമാണ് മത്സരം നടക്കുക. ഏപ്രില്‍ ഇരുപത്തിയാറിനാണ് ഫൈനല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top