കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വടുവഞ്ചാൽ അമ്പലകുന്ന് സ്വദേശി മംഗലത്ത് ഉണ്ണികൃഷ്ണന്റെ മകൻ സന്ദീപ്(35) ആണ് മരിച്ചത്. നെല്ലാറച്ചാൽ ചീപ്രംകുന്നിന് സമീപം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വൈകിട്ട് ഡാം കാണാനെത്തിയ 9 അംഗ സംഘത്തിൽപ്പെട്ടയാളാണ് സന്ദീപ്. ഇവർ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. സന്ദീപ് ഡാമിൽ അകപ്പെട്ട വിവരം ഒപ്പമുള്ളവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ അമ്പലവയൽ പൊലീസിലും, ഫയർഫോഴ്സിലും വിവരമറിയിച്ചു . ഇവരെത്തി ഡാമിൽ തെരച്ചിൽ നടത്തി ഏഴരയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം അമ്പലവയൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബിന്ദുവാണ് ഭാര്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top