വേങ്ങരയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച ആറ് വയസ്സുകാരന്‍ മരിച്ചു; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

school plastering fell off one child dead

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന്‍ മരിച്ചു . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വൈറസ് ബാധ കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം.  ഒരാഴ്ച മുമ്പാണ് കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചത്. കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് രോഗം വെസ്റ്റ് നൈല്‍ പനി ആണെന്ന് തിരിച്ചറിഞ്ഞത്.

വേങ്ങര എആര്‍ നഗറിലെ കുട്ടിയ്ക്കാണ് വൈറസ് ബാധയുണ്ടായത്. ഈ വീട്ടിലും കുട്ടിയുടെ ബന്ധുവീട്ടിലും അടക്കം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ ക്യൂലക്സ് വിഭാഗത്തിലെ കൊതുകുകളുടെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷികളില്‍ നിന്ന് കൊതുക് വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ പനി പകരില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top