Advertisement

മൃതദേഹം കാറിന്റെ ഡിക്കിയിൽ കൊണ്ടുപോയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

March 18, 2019
Google News 1 minute Read
dead body

ആംബുലൻസിന് നൽകാൻ പണം ഇല്ലാത്തതിനാൽ മൃതദേഹം കാറിന്റെ ഡിക്കിയിൽ കൊണ്ടുപോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. മലപ്പുറം ജില്ലാ കളക്ടറും മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ മോഹൻകുമാർ ആവശ്യപ്പെട്ടു.

ReadAlso: ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍; സംഭവം മഞ്ചേരിയില്‍
ആംബുലൻസിന് നല്‍കാൻ പണമില്ലാത്തതിനാല്‍ കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹമാണ് ഞായറാഴ്ച കാറിന്റെ ഡിക്കിയിലാക്കി കൊണ്ടുപോയത്. മഞ്ചേരി മെഡിക്കല്‍ കോളേജിൽ വെച്ചു നടന്ന സംഭവം വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെടുകയായിരുന്നു.

ആംബുലന്‍സിനായി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടി. മലപ്പുറം ജില്ലാ കളക്ടറും മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ മോഹൻകുമാർ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് സുപ്രണ്ടിനോട് ഡിഎംഒയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി രാവിലെ തന്നെ ബന്ധുക്കളെത്തിയിരുന്നു.  എന്നാല്‍ ഇവരുടെ കൈവശം ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിന് ആവശ്യമായ പണമുണ്ടായിരുന്നില്ല.

സമീപത്തെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഇന്ധന ചെലവ് മാത്രം നല്‍കിയാല്‍ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അതിനുള്ള പണം പോലും ചന്ദ്രകലയുടെ കുടുംബത്തിന്റെ കൈവശമില്ലായിരുന്നു. കാര്‍ കൊണ്ടുവന്നത് പോലും നാട്ടുകാരുടെ സഹായത്തോടെയാണ് എന്നായിരുന്നു അവരുടെ മറുപടി.

കര്‍ണ്ണാടക ബിദാര്‍ സ്വദേശിയായ 45കാരി ചന്ദ്രകല അർബുദ രോഗം ബാധിച്ചാണ് വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചത്. സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം. എന്നാല്‍ ബന്ധുക്കള്‍ ഇത് നിഷേധിച്ചു.  എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരിമിതി സൂപ്രണ്ടിനെ അറിയിച്ചതായി ആശുപത്രി രേഖകളില്‍ നിന്നും വ്യകതമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here