ഗ്രൂപ്പ് തര്‍ക്കം; വയനാട്ടില്‍ വിവി പ്രകാശ് സമവായ സ്ഥാനാര്‍ത്ഥി?

ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ വയനാട് സീറ്റില്‍ സമവായ സ്ഥാനാര്‍ത്ഥിയായി വിവി പ്രകാശിനെ പ്രഖ്യാപിക്കാന്‍ സാധ്യത. മലപ്പുറം ഡിസിസി പ്രസിഡന്റാണ് വിവി പ്രകാശ്. വയനാട് സിദ്ധിക്കിന് തന്നെ നല്‍കണം എന്ന് കാര്യത്തില്‍ ഇടഞ്ഞ് നില്ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവി പ്രകാശിന്റെ പേരില്‍ അനുനയത്തിന് വഴങ്ങിയേക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. കഴിഞ്ഞ ദിവസം വരെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിവി പ്രകാശിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നില്ല. എന്നാല്‍ ഡല്‍ഹിയില്‍ വിവി പ്രകാശ് എത്തിയത് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടും കേരള ഹൗസും കേന്ദ്രീകരിച്ച് ഇന്നലെ പകല്‍ മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടും വയനാട് ആലപ്പുഴ സീറ്റുകളില്‍ തര്‍ക്കം തുടരുകയാണ്. ഉമ്മന്‍ ചാണ്ടി സിദ്ധിക്കിന് വയനാട് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ആലപ്പുഴ വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട് സിദ്ധിക്ക്. ഇന്ന് വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച വളരെ നിര്‍ണ്ണായകമായ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇന്നലെ നടന്ന ചര്‍ച്ചകള്‍ ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തിലാണ് നടന്നതെങ്കില്‍ ഇന്നത്തെ ചര്‍ച്ചകള്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് നടക്കുക.
ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമാണ് സിദ്ധിക്കിനുള്ളത്. എ ഗ്രൂപ്പിന്റെ പ്രബലമായ സ്ഥാനാര്‍ത്ഥിയാണ് സിദ്ധിക്ക്. സിദ്ധിക്കിന് വിജസാധ്യതയുള്ള സീറ്റ് നല്‍കണം എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് വയനാട് മണ്ഡലം എന്നത് കൊണ്ടും കോഴിക്കോട് ഡിസിസി പ്രസിഡന്റ് എന്ന നിലയിലും മുസ്ലീം വോട്ടുകള്‍ ലഭിക്കുന്നതിനുമായി സിദ്ധിക്ക് തന്നെ വയനാട്ടില്‍ മത്സരിക്കണം എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പറയുന്നത്.
പരമ്പരാഗതമായി ഉള്ള മണ്ഡലം വിട്ട് കൊടുക്കില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. മുസ്ലീം സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഷാനി മോള് ഉസ്മാനെ പരിഗണിക്കണം എന്ന ശക്തമായ ആവശ്യമാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്. രണ്ട് ഗ്രൂപ്പുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമവായ സ്ഥാനാര്‍ത്ഥിയായി വിവി പ്രകാശിനെ പരിഗണിക്കുന്നത്. ഷാനി മോള് ഉസ്മാന് വയനാട് നല്കി സിദ്ദിക്കിന് ആലപ്പുഴ നല്‍കുന്നതാണ് ഒന്നാമത്തെ ഫോര്‍മുല. വയനാട് ഐ ഗ്രൂപ്പിന്റേതാണ് അത് കൊണ്ടും വിജയസാധ്യതയുള്ള മണ്ഡലത്ത് വനിതാ സ്ഥാനാര്‍ത്ഥിയെ നിറുത്തണം എന്ന ഹൈക്കമാന്റിന്റെ ആവശ്യവും അനുകൂല ഘടകങ്ങളായി ഉയര്‍ത്തിക്കാട്ടിയാണ് ഈ ഫോര്‍മുല മുന്നോട്ട് വച്ചത്. ആലപ്പുഴ സിറ്റിംഗ് സീറ്റായതിനാല്‍ വിജയ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ആലപ്പുഴ സിദ്ധിക്കിന് നല്‍കാമെന്ന് പറയുന്നതും. എന്നാല്‍ എഗ്രൂപ്പ് ഇതിനെ ഇത് വരെ അനുകൂലിച്ചിട്ടില്ല.
സുധീകരന് അടക്കമുള്ളവരുടെ പിന്തുണ ഉള്ള നേതാവാണ് വിവി പ്രകാശ്. ഇന്ന് പുലര്‍ച്ചയോടെയാണ് വിവി സിദ്ധിക്ക് ഡല്‍ഹിയില്‍ എത്തിയത്. എ ഗ്രൂപ്പ് അംഗമായ വിവി പ്രകാശിന്റെ പേര് മുന്നോട്ട് വയ്ക്കുന്നതോടെ ഉമ്മന്‍ ചാണ്ടി വഴങ്ങുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here