സഭാ തര്‍ക്കം; സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്, ബഹിഷ്കരിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം

സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച ഇന്ന്. ചര്‍ച്ച ബഹിഷ്കരിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചിട്ടുണ്ട്. യാക്കോബായ വിഭാഗം ചര്‍ച്ചയില്‍ പങ്കെടുക്കും.
മന്ത്രിസഭാ ഉപസമിതിയാണ് ചര്‍ച്ചയ്ക്ക് ഇരുവിഭാഗങ്ങളേയും ചര്‍ച്ചയ്ക്കായി വിളിച്ചിരിക്കുന്നത്. മലങ്കരസഭാ സമാധാന സമിതിയേയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനായിരുന്നു സമിതിയുടെ തീരുമാനം. സുപ്രീം കോടതി നടപ്പാക്കാന്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന നിലപാട് ഉയര്‍ത്തിയാണ് ഓര്‍ത്തഡോക്സ് വിഭാഗം ചര്‍ച്ച ബഹിഷ്കരിക്കുന്നത്. വിധി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്നും ഓര്‍ത്തഡോക്സ് സഭ കുറ്റപ്പെടുത്തുന്നു. ഇപി ജയരാജന്റെ അധ്യക്ഷതയിൽ ഇ.ചന്ദ്രശേഖരന്‍,കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുൾപ്പെട്ട മന്ത്രിസഭാ ഉപസമിതിയാണ് മധ്യസ്ഥ ചർച്ചയ്ക്കായുള്ള ശ്രമങ്ങൾ നടത്തുന്നത്. ഇലക്ഷന്‍ അടുത്തിരിക്കുന്നതിനാല്‍ ഇരുവിഭാഗങ്ങളേയും പിണക്കാതെ സമവായത്തിലെത്തുക എന്ന ഭാരിച്ച ചുമതലയാണ് ഉപസമിതിയ്ക്ക് മുന്നിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here