തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പട്ടികയില്‍ ധാരണയായതോടെ പോരാട്ടം നേര്‍ക്കുനേര്‍

സ്ഥാനാർത്ഥികളെ കോൺഗ്രസും പ്രഖ്യാപിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും നേർക്കുനേർ പോരാട്ടമായി. സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും എന്‍ഡിഎ സ്വാധീനമുള്ള ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിന്റെ പ്രതീതിയായി. ഒമ്പത് എം എൽ എ മാരാണ് സംസ്ഥാനത്ത് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്.
എതിരാളികൾ ഇല്ലാത്തതിനാൽ പ്രചരണത്തിന്റെ ആദ്യവാരം കളം നിറഞ്ഞത് ഇടതു മുന്നണിയാണ്. ഇതിനകം പ്രഖ്യാപിച്ച യു ഡി എഫ് സ്ഥാനാർത്ഥികൾ എല്‍ഡിഎഫിനൊപ്പം ഓടിയെത്തിക്കഴിഞ്ഞു. വയനാട്ടിലും വടകരയിലും ഒപ്പമെത്താൻ മണിക്കൂറുകൾ മാത്രം മതിയെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വടകരയിലെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം സമീപ മണ്ഡലങ്ങളിൽ പ്രയോജനം ചെയ്യുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കോട്ടയത്ത് പി സി തോമസും ഇതിനകം ത്രികോണ മത്സരത്തിന്റെ ചൂടുയർത്തിക്കഴിഞ്ഞു. മറ്റു മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാർത്ഥികൾ വരുന്നതോടെ ചിത്രം മാറുമെന്നാണ് ബിജെപിയുടെ അവകാശവാദം.
ReadAlso: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി
മത്സര രംഗത്ത് ഒമ്പത് എംഎൽഎമാർ എന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്. സി പി എം നാലും കോൺഗ്രസ് മൂന്നും സി പി ഐ രണ്ടും എം എൽ എ മാരെ മത്സര രംഗത്തിറക്കിയിട്ടുണ്ട്. ഇവർ എല്ലാം ജയിച്ചാൽ മിനി നിയമസഭാ തെരഞ്ഞെടുപ്പു പോലെ 9 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പിൽ മുരളീധരൻ ജയിക്കുകയും ബി ജെ പി രണ്ടാമതെത്തുകയും ചെയ്ത വട്ടിയൂർക്കാവ് നിർണായകവുമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here