‘പി ജയരാജന്‍ ദുര്‍ബലന്‍; മുരളീധരനെ പരിഗണിച്ചത് എല്ലാഘടകങ്ങളും പരിശോധിച്ച്’:മുല്ലപ്പള്ളി രാമചന്ദ്രന്‍

എല്ലാ ഘടകങ്ങളും പരിശോധിച്ചാണ് വടകരയില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ മുരളീധരന്റെ ജയം സുനിശ്ചിതമാണ്. പി ജയരാജന്‍ ദുര്‍ബല സ്ഥാനാര്‍ഥിയാണെന്നും 20 മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും മുല്ലപ്പള്ളി 24 നോട് പറഞ്ഞു.
വടകരയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വിവരമുണ്ട്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി വടകരയില്‍ മുരളീധരന്‍ അനുയോജ്യനായ നേതാവാണെന്നും അദ്ദേഹത്തിന്റെ ജയം അനായാസമായിരിക്കുമെന്നും പറഞ്ഞിരുന്നു.
Read more: വടകരയില്‍ കെ മുരളീധരനെ പരിഗണിക്കുന്നത് തമ്മിലടിയുടെ ഭാഗമായെന്ന് പി ജയരാജന്‍
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ വി എം സുധീരന്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവരെ സംസ്ഥാന നേതൃത്വം സമീപിച്ചു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടായിരുന്നു അവര്‍ കൈക്കൊണ്ടത്. ഇതിന് പിന്നാലെ അഡ്വക്കേറ്റ് പ്രവീണ്‍ കുമാറിന്റെ പേരും വടകരയിലേക്ക് പരിഗണിച്ചു. പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ ഉയര്‍ന്ന അഭ്യൂഹം. എന്നാല്‍ ഒടുവില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരമാണ് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here