വടകരയില്‍ കെ മുരളീധരനെ പരിഗണിക്കുന്നത് തമ്മിലടിയുടെ ഭാഗമായെന്ന് പി ജയരാജന്‍

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് എതിരല്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

വടകരയില്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്താല്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലായിരിക്കും പോരാട്ടമെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. എതിരാളി ആരെന്ന് നോക്കുന്നില്ലെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

Read more: വടകരയില്‍ ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടം; എതിരാളി ആരെന്ന് നോക്കുന്നില്ലെന്ന് കെ മുരളീധരന്‍

വടകരയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം കെ മുരളീധരനുമായി ചര്‍ച്ച നടത്തി. ഇതിനിടെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. വടകരയില്‍ മുരളീധരന്‍ അനുയോജ്യനായ നേതാവാണെന്നും അദ്ദേഹത്തിന്റെ ജയം അനായാസമായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top