ഡൽഹിയിലെ കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യ ചർച്ചകൾക്കായി ശരത് പാവാർ ഇടപെടുന്നു

sharad pawar

ഡൽഹിയിലെ കോൺഗ്രസ് ആം ആദ്മി പാർട്ടി സഖ്യ ചർച്ചകൾക്കായി എൻസിപി നേതാവ് ശരത് പാവാർ ഇടപെടുന്നു. പവാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും എഎപി നേതാവ്
സഞ്ജയ് സിംഗുമായും കൂടിക്കാഴ്ച്ച നടത്തി.

ഏഴ് സീറ്റുകളുള്ള ഡൽഹിയിൽ ഇരു പാർട്ടികളും മൂന്ന് വീതം സീറ്റുകളിൽ മത്സരിക്കാനുള്ള ധാരണ ഉണ്ടാക്കാനാണ് ശ്രമം. ഒരു സീറ്റിൽ പൊതു സ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കാനുമാണ് ആലോചന. എ എ പിയുമായി സഖ്യമുണ്ടാക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചർച്ച നടത്തിയെങ്കിലും പി സി സി അധ്യക്ഷ ഷീല ദീക്ഷിത് എതിർക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top