ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ; മത്സരിക്കുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് പി എസ് ശ്രീധരന്‍പിള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
താന്‍ മത്സരിക്കുമോയെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് ശ്രീധരന്‍പിള്ള നേരിട്ട് മറുപടി നല്‍കിയില്ല. പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും ആരെല്ലാം മത്സരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി.
Read more: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി
ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള താല്‍പര്യം പിള്ള കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയാണ് പത്തനംതിട്ടയില്‍ പരിഗണിക്കുന്നത്. ശബരിമല കര്‍മ്മസമിതിയാണ് സുരേന്ദ്രന് അനുകൂലമായ നിലപാട് കൈക്കൊണ്ടത്.
ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചിരുന്നു. ജനകീയരായ നേതാക്കള്‍ക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്ന് ബിജെപിയോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വിവാദങ്ങള്‍ക്ക് വഴിതുറന്നത് ശരിയായില്ലെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here