തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നത് തടഞ്ഞ ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കഴുത്തു ഞെരിച്ച് കൊന്നു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നത് തടഞ്ഞ ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കഴുത്തു ഞെരിച്ച് കൊന്നു. ഛത്തീസ്ഗഢിലാണ് സംഭവം. സിആര്‍പിഎഫ് കോബ്ര ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ ഗുരുവീര്‍ സിങാണ് ഭാര്യ അനുപ്രിയയെ കൊലപ്പെടുത്തിയത്. മാര്‍ച്ച് 16 നാണ് സംഭവം.

ഛത്തീസ്ഗഢിലെ ബൈജാപുര്‍ ജില്ലയിലാണ് ഗുരുവീര്‍ സിങിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇക്കാര്യം ഭാര്യയെ അറിയിച്ചപ്പോള്‍ പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടാവുകയും ഗുരുവീര്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അനുപ്രിയയുടേത് ആത്മഹത്യയാണെന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് പൊലീസിന് സംശയം തോന്നുകയും ഗുരുവീറിനെ ചോദ്യം ചെയ്യുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബസ്തറിലാണ് ഗുരുവീറിനെ ഡ്യൂട്ടിക്ക് നിയോഗിച്ച ബൈജാപൂര്‍. ഈ സ്ഥലമെന്നതിനാല്‍ ജോലിയില്‍ വിട്ടുനില്‍ക്കണമെന്ന് ഭാര്യ അനുപ്രിയ ഗൗതം നിര്‍ബന്ധിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top