ത്രില്ലടിപ്പിച്ച് സ്റ്റീഫന്‍ നെടുമ്പള്ളി, ലൂസിഫര്‍ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി

mohanlal

കാത്തിരിപ്പ് നിരാശരാക്കിയില്ല, ത്രില്ലറടിപ്പിച്ച് ലൂസിഫറിന്റെ ഒഫീഷ്യല്‍ ട്രെയിലറെത്തി.പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്.പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.  ചെയ്ത പാപങ്ങളല്ലേ ഫാദർ കുമ്പസാരിക്കാൻ പറ്റൂ… ചെയ്യാത്ത പാപങ്ങൾ കുമ്പസാരിക്കാൻ പറ്റില്ലല്ലോ എന്ന പഞ്ച് ഡയലോഗുമായി എത്തിയ ടീസറും ആരാധകര്‍ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയിരുന്നു.

ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. മഞ്ജുവാര്യര്‍,  ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റ് താരങ്ങള്‍. സുജിത്ത് വാസുദേവാണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആയിരത്തി അഞ്ഞൂറിലേറെ തീയേറ്ററുകളില്‍ ലൂസിഫര്‍ റിലീസിനെത്തിക്കുമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് സീറ്റ് റിസര്‍വേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.സംഗീതം ദീപക് ദേവ്. ഈ മാസം 28നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top