Advertisement

ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

March 20, 2019
Google News 0 minutes Read
pdp

ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം ടൗൺഹാളിൽ നടന്ന സംസ്ഥാന തല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

പൊന്നാനി, മലപ്പുറം, ചാലക്കുടി ,ആലപ്പുഴ ആറ്റിങ്ങൽ, തുടങ്ങി അഞ്ച് മണ്ഡലങ്ങളിലാണ് പിഡിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പൊന്നാനി മണ്ഡലത്തിൽ പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ് മത്സരിക്കും, മലപ്പുറം മണ്ഡലത്തിൽ നിസാർ മേത്തർ, ചാലക്കുടി മണ്ഡലത്തിൽ മുജീബ്റഹ്മാൻ, ആലപ്പുഴ മണ്ഡലത്തിൽ വർക്കല രാജ്, ആറ്റിങ്ങൽ മണ്ഡലത്തിൽ മാഹീൻ തേവരുപാറ എന്നിവരാണ് മത്സരിക്കുന്നത്. വീഡിയോ കോണ്ഫറന്സ് സംവിധാനത്തിലൂടെ ബാംഗ്ലൂരിൽ നിന്നും പിഡിപി ചെയർമാൻ അബ്‌ദുൽ നാസർ മഅദനിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

സാമ്പത്തിക തട്ടിപ്പിലും ഭൂമിതട്ടിപ്പിലും ഉൾപ്പെടുന്നവരെയാണ് മുന്നണികൾ സ്ഥാനാർത്ഥികൾ ആക്കുന്നതെന്നും
ഒരു മുന്നണിയുടെയും കുടിയിരിപ്പ് കാരവാൻ പിഡിപി ഇല്ലെന്നും അബ്ദുൾ നാസർ മദനി പറഞ്ഞു. മലപ്പുറം ടൗണ് ഹാളിൽ വെച്ച് നടന്ന സംസ്ഥാനതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അബ്‌ദുൽ നാസർ മഅദനി പാർട്ടിയുടെ നയപ്രഖ്യാപനവും നടത്തി. മത്സരിക്കാത്ത മണ്ഡലങ്ങളിൽ ഫാസിസത്തിനെതിരായ നിലപാടുകളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനാണ് പാര്‍ട്ടിയുടെ നയം. പാർട്ടിക്ക് വേരോട്ടമുള്ള പൊന്നാനിയിലെ പി‍ഡിപിയുടെ സ്ഥാനാർത്ഥിത്വം മുന്നണികളുടെ വിജയ പരാജയങ്ങളെ സ്വാധീനിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here