സാഫ് കപ്പ്; ഇന്ത്യ ഫൈനലില്‍

saff cup

സാഫ് കപ്പ് ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍. ബംഗ്ലാദേശിനെ തോല്‍പിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്.  മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ജയം.  ഇന്ദുമതി കതിരേശന്‍റെ ഇരട്ടഗോള്‍ മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ദലീമയും മനീഷയുമാണ് മറ്റ് സ്കോറര്‍മാര്‍. ഒറ്റക്കളിയിലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. വെള്ളിയാഴ്ചയാണ് ഫൈനല്‍. നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍.  ശ്രീലങ്കയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പിച്ചാണ് നേപ്പാള്‍ ഫൈനലില്‍ എത്തിയത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top