ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഷാനിമോളും അടൂര്‍പ്രകാശും പിന്തുണ തേടി ശിവഗിരിമഠത്തില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ഷാനിമോള്‍ ഉസ്മാനും അടൂര്‍ പ്രകാശും ശിവഗിരിമഠത്തില്‍. ആലപ്പുഴയിലും ആറ്റിങ്ങലിലും യുഡിഎഫിന് വിജയപ്രതീക്ഷയെന്ന് ഇരുവരും പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തില്‍ മുന്നിലെത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനും വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ചു. ശിവഗിരിമഠം മുന്‍ പ്രസിഡന്റും മുതിര്‍ന്ന സന്യാസിയുമായ സ്വാമി പ്രകാശാനന്ദയുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.
മറ്റ് സന്യാസികളെയും കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചാണ് ഇരു സ്ഥാനാര്‍ത്ഥികളും ഇന്നത്തെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. പട്ടിക വൈകിയത് ഗുണം ചെയ്‌തെന്നും തികഞ്ഞ വിജയ പ്രതീക്ഷയെന്നും ഇരുവരും പ്രതികരിച്ചു. ഈഴവ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളാണ് ആറ്റിങ്ങലും ആലപ്പുഴയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here