Advertisement

സാമ്പത്തിക ക്രമക്കേട്; വിശദീകരണം നല്‍കാന്‍ യുഎന്‍എയുടെ സംസ്ഥാന കമ്മിറ്റി യോഗം തൃശൂരില്‍

March 20, 2019
1 minute Read

സാമ്പത്തിക ക്രമക്കെടുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ സംസ്ഥാന കമ്മറ്റി യോഗം തൃശ്ശൂരില്‍ ആരംഭിച്ചു. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംഘടനയിലെ കണക്കുകള്‍ വീണ്ടും അംഗങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കും.

യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയോളം രൂപ വഴി വിട്ട് ചെലവഴിച്ചെന്നാണ് വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷിന്റെ ആരോപണം. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സിബി പുറത്തുവിട്ടിരുന്നു. അംഗത്വ ഫീസായി പിരിച്ച 68 ലക്ഷം രൂപയും പ്രളയ ദുരിതാശ്വാസത്തിന് പിരിച്ച ലക്ഷങ്ങളും വഴിവിട്ട് ചെലവഴിച്ചെന്നും പരാതിയിയിലുണ്ട്.

Read more: യു.എന്‍.എ യില്‍ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം; 3 കോടി 71 ലക്ഷം കാണാനില്ലെന്ന് പരാതി

സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ 59 ലക്ഷം രൂപ പല തവണകളായി കൈപ്പറ്റിയെന്നതടക്കമുള്ള സിബിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് തൃശ്ശൂരില്‍ സംസ്ഥാന കമ്മറ്റി ചേരുന്നത്. മുന്‍പ് അവതരിപ്പിച്ച കണക്കുകള്‍ വീണ്ടും അംഗങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് ആശങ്കകള്‍ അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ പരാതിക്കാരനായ സിബിക്ക് യോഗത്തില്‍ പങ്കെടുക്കാനാകില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top