എഐഎഡിഎംകെ എംഎല്‍എ കുഴഞ്ഞുവീണ് മരിച്ചു

എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ കനകരാജ് കുഴഞ്ഞുവീണ് മരിച്ചു. 68 വയസായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
രാവിലെ പതിവ് പത്രം വായനയ്ക്കിടെ കനകരാജ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കര്‍ഷക തൊഴിലാളിയായ കനകരാജ് 2016 ലാണ് ആദ്യമായാണ് എംഎല്‍എ സ്ഥാനത്ത് എത്തിയത്. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കനകരാജ് പണവും മദ്യവും നല്‍കുന്നതായി സോഷ്യല്‍ മീഡിയയില്‍ നേരത്തേ പ്രചരിപ്പിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
2016 മേയില്‍ നിലവിലെ സര്‍ക്കാര്‍ വന്നതിന് ശേഷം അഞ്ച് എംഎല്‍എമാരാണ് മരിച്ചത്. സീനിവേല്‍, എ.കെ ബോസ് (ഇരുവരും തിരുപ്പറക്കുണ്ട്രത്ത്), ജയലളിത (ആര്‍.കെ നഗര്‍), കരുണാനിധി (തിരുവാരൂര്‍), കനകരാജ് (സുളൂര്‍) എന്നിവരാണ് അന്തരിച്ച എംഎല്‍എമാര്‍. ഇവരില്‍ നാല് പേരും അണ്ണാ ഡിഎംകെ എംഎല്‍എമാരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here